Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് പാണത്തൂരിൽ എം.ഡി.എം എ യുമായി അറസ്റ്റിൽ ഒരാൾ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് : കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന  മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശി പാണത്തൂരിൽ പിടിയിൽ . പൊലീസിനെ കണ്ട് ഒരാൾ കാറിൽ നിന്നും ഇറങ്ങിഓടി രക്ഷപ്പെട്ടു. രാവണീശ്വരം കൊട്ടിലങ്ങാട് സ്വദേശി സി. കെ. റഷീദ് 34 ആണ് പിടിയിലായത്. അതിഞ്ഞാൽ സ്വദേശി സമീർ എന്ന ലാവ സമീറാണ്  ഓടി രക്ഷപ്പെട്ടത്. രാജപുരം പൊലീസ്  ഇൻസ്പെക്ടർകൃഷ്ണൻ കെ കാളിദാസന്റെയും എസ്. ഐ രഘു നാഥ
ൻ്റെയുംനേതൃത്വത്തിലുള്ള പൊലീസ് ആണ് മയക്കുമരുന്ന് പിടികൂടിയത്. 3.410 ഗ്രാം എം.ഡി. എം .എ കാറിൽ നിന്നും കണ്ടെടുത്തു. ആൾട്ടോ 800 കാറിൽ പാണത്തൂർ ഭാഗത്തുനിന്നും രാജപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം. പൊലീസിനെ കണ്ടപാടെ സെമീർ കാറിൽ നിന്നും ഓടി രക്ഷപ്പെട്ടു.  പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.  റഷീദിനെ ചോദ്യം ചെയ്യുകയും കാർ പരിശോധിച്ചപ്പോൾ കവറിൽ സൂക്ഷിച്ച് സീറ്റിന് മുകളിൽ  എം.ഡി. എം എ കണ്ടെത്തുകയായിരുന്നു.  സമീർ മുൻപും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു  .
Reactions

Post a Comment

0 Comments