Ticker

6/recent/ticker-posts

കാസർകോട് ജില്ലയിലെ അഞ്ച് എം.എൽ.എ മാരും ഗൾഫിൽ

ഷാർജ :കാസർകോട് ജില്ലയിലെ  അഞ്ചു എംഎൽഎമാരും ഒരുമിച്ച് യു.എ.ഇൽ എത്തി.  മംഗലാപുരം വിമാനത്താവളം വഴിയാണ് എം.എൽ.എ മാർ ഗൾഫിലെത്തിയത്.
ഞായറാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യുണിറ്റി ഹാളിൽ  യു.എ.ഇലെ കാസർക്കോട്ടുകാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന "കെസെഫ് ഉത്തരോത്സവം-2024" പരിപാടിയിൽ സംബന്ധിക്കാനാണ് എം.എൽ.എ മാർ
ഷാർജയിലെത്തിയത്.
എം.എൽ.എ മാരായ 
എൻ. എ. നെല്ലിക്കുന്ന്, 
ഇ. ചന്ദ്രശേഖരൻ, 
എം.രാജഗോപാൽ,സി.എച്ച് കുഞ്ഞമ്പു എന്നിവരെ ഭാരവാഹികൾ ഷാർജയിൽ ഇന്ന് രാവിലെ സ്വീകരിച്ചു.
 ജില്ലയിലെ അഞ്ചു എം.എൽ.എമാരും ഒരുമിച്ചുള്ള  വിദേശ യാത്ര നടത്തിയത്
 പുതിയ അനുഭവമായി.
Reactions

Post a Comment

0 Comments