രാജപുരം :മൂന്നര വയസുകാരിക്ക് സ്കൂട്ടറിടിച്ച് ഗുരുതരമായിപരിക്കേറ്റു. പനത്തടി പുലിക്കടവിലെ അനിൽ കുമാറിൻ്റെ മകൾ ആദി ലക്ഷ്മിക്കാണ് പരിക്ക്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ബളാന്തോട് - മാനടുക്കം റോഡിൽ പുലിക്കടവിലാണ് അപകടം. വലത്
തുടയുടെ എല്ല് പൊട്ടിയാണ് പരിക്ക്. സ്കൂട്ടർ യാത്രക്കാരനെതിരെ രാജപുരം പൊലീസ് കേസെടുത്തു.
0 Comments