Ticker

6/recent/ticker-posts

അലാമിപ്പള്ളി നഗരസഭ കട മുറികൾ മുഴുവൻ ലേലം പോയി മൂന്നര കോടിയിലേറെ രൂപ കിട്ടി

കാഞ്ഞങ്ങാട് : അലാമിപ്പള്ളി ബസ് ടെർമിനലിലെ മുറികൾ ലേലം ചെയ്യുന്നത് ശനിയാഴച പൂർത്തിയായി. മുഴുവൻ മുറികളും ലേലം പോയി. മൂന്നരക്കോടിയിലേറെ രൂപ നഗരസഭക്ക് ഡപ്പോസിറ്റ് ഇനത്തിൽ കിട്ടി. വർഷങ്ങളായി ഉടലെടുത്തിരുന്ന പ്രതിസന്ധിക്കാണ് ഇതോടെ അറുതിയായത്.
വിവിധ വലുപ്പത്തിൽ ഒന്ന്, രണ്ട് നിലകളിലുള്ള  ഹാളുകളാണ് അവസാന ദിവസമായ ശനിയാഴ്ച ലേലം വിളിച്ചത്. രണ്ട് ഹാളുകൾ ലേലത്തിൽ പോയില്ലെങ്കിലും ഇത് എടുക്കാൻ ആളുകൾ തയ്യാറായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൂന്ന് മുറികൾ കുടുംബശ്രീക്കായും മാറ്റിവെച്ചിട്ടുണ്ട്. ഇതൊഴിച്ച് ആ കെ യു ള്ള 85 മുറികൾ മുഴുവൻ22 മുതൽ ആരംഭിച്ച ലേലം വിളിയിൽ പോയി. 18 മുറികളുടെ ലേലമാണ് വെള്ളിയാഴ്ച നടന്നത്. പട്ടികജാതി-പട്ടികവർഗ വിഭാഗം, കുടുംബശ്രീ, സഹകരണസംഘം എന്നിവയ്ക്കും വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്കുമായി മാറ്റിവെച്ച 18 മുറികളും ലേലം പോയി.
 ലേലം വിളിയിൽ ഒരു മുറിക്ക് അര ലക്ഷം രൂപയാണ് ചുരുങ്ങിയ ഡപ്പോസിറ്റ് തുക കിട്ടിയത്.
ഏറ്റവും കൂടുതൽ കിട്ടിയത് 25 ലക്ഷം രൂപയാണ്.മൂന്നാം ദിവസം വിളിച്ച ലേലത്തിലാണ് ഇതുവരെ വിളിച്ചതിൽ ഏറ്റവും വലിയ തുകയിയ 25 ലക്ഷം കിട്ടിയത്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് തുടങ്ങുന്ന ലേലനടപടി ഒരു ദിവസം
രാത്രി 9.30 വരെ നീണ്ടു. രണ്ട് ഹാളുകൾ കൂടി
കൈമാറുമ്പോൾ തുക 4
കോടി കടക്കും.
സൂപ്രൻ്റ് ബി. അമിത, റവന്യൂ ഇൻസ്‌പെക്ടർമാരായ കെ. പ്രമോദ്, ഇ. നവീൻ, ക്ലാർക്ക് എൻ. സീമ, ശ്രീദത്ത്, ഒഫീസ് അസിസ്റ്റന്റുമാരായ അഖിലേഷ്, സ്വപ്നലത, ടെക്‌നിക്കൽ അസിസ്റ്റന്റ് എം. വിജേഷ് എന്നിവരാണ് ലേലനടപടികൾ നിയന്ത്രിച്ചത്.

പടം : കാഞ്ഞങ്ങാട് നഗരസഭ അലാമിപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സ്.
Reactions

Post a Comment

0 Comments