Ticker

6/recent/ticker-posts

മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല മലപ്പുറത്ത് ഇ.ടി പൊന്നാനിയിൽ സമദാനി

മലപ്പുറം :മുസ്ലീം ലീഗിന് മൂന്നാം സീറ്റ് നൽകിയില്ല. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുൾ സമദ്സമദാനിയും സ്ഥാനാർത്ഥികളാവും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് നൽകാമെന്ന
കോൺഗ്രസ് തീരുമാനത്തിന് ഒടുവിൽ ലീഗ് വഴങ്ങുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂനാം സീറ്റ് നൽകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വരുന്ന രാജ്യസഭാ തുടെരഞ്ഞെടുപ്പിൽ സീറ്റ് ലീഗിന് നൽകുമെന്നും വി ഡി സതീശൻ പറഞ്ഞു. ഉപയകക്ഷി ചർച്ച പൂർത്തിയായതിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.തുടർന്ന് വരുന്ന ലീഗിന്റെ ഒഴുവ് വരുന്ന സീറ്റ് കോൺഗ്രസെടുക്കും. സീറ്റ് നിർബന്ധത്തിൽ നിന്ന് ലീഗ് പിൻമാറിയെന്നും വി.ഡി സതീശൻ പറഞ്ഞു.
Reactions

Post a Comment

0 Comments