Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി പരിക്കേറ്റ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പഴയ കടപ്പുറം പുഞ്ചാവി സ്കൂളിന് സമീപത്തെ സാബിർ 32 ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി
കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് സമീപത്താണ് അപകടം. പാളം മുറിച്ച് കടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്റ്റോപ്പില്ലാത്ത ട്രെയിൻ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പരിസരത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ഇന്ന് രാത്രിയാണ് മരണം.
ഭാര്യ: സക്കീന . അഞ്ച് വയസുള്ള സജാദ് ഏക മകൻ.
Reactions

Post a Comment

0 Comments