Ticker

6/recent/ticker-posts

കയർ കഴുത്തിൽ കുരുങ്ങി കാഞ്ഞങ്ങാട്ടെ സെക്യൂരിറ്റി ജീവനക്കാരൻ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കയർ കഴുത്തിൽ കുരുങ്ങി കാഞ്ഞങ്ങാട്ടെ സെക്യൂരിറ്റി ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പരേതനായ നാരായണൻ്റെ മകൻ രാജൻ 54 ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപം കിണറ്റിനുള്ളിൽ കയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൂങ്ങിമരിക്കാൻ കെട്ടിയ കയർ പൊട്ടിവീണതാണെന്നാണ് സംശയം. കോട്ടച്ചേരിയിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് മക്കളുണ്ട്.


Reactions

Post a Comment

0 Comments