Ticker

6/recent/ticker-posts

മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

മൂന്നാറ് :മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഓട്ടോയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആനയെ ഏറെ
പണിപ്പെട്ട്പിന്തിരിപ്പിച്ചത്. ഇന്ന് രാത്രിയാണ് സംഭവം. മരിച്ച മണിയാണ് ഓട്ടോ ഓടിച്ചിരുന്നത്. സ്ത്രിയും കുട്ടിയുമുൾപെടെ ഓട്ടോയിലുണ്ടായിരുന്നു വെന്നാണ് സൂചന . രാവിലെ മുതൽ ഈ ഭാഗത്ത് കാട്ടാനയുണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാനക്ക് മുന്നിൽ അകപ്പെട്ടത്.
Reactions

Post a Comment

0 Comments