Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ നിന്നും കാറിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപയുടെ പാൻമസാല പിടിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ നിന്നും കാറിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപയുടെ പാൻമസാല പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ടി.ബിറോഡ് സ്മൃതി മണ്ഡപത്തിനടുത്ത് നിന്നു മാണ് പിടികൂടിയത്. മാവിലായി പുതുവഞ്ചേരി താന്നടയിലെ ഷബീർ 38 ആണ് പിടിയിലായത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആ സാദ്, എസ്.ഐ കെ. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ആറ് ചാക്കുകളിലായി സൂക്ഷിച്ച 7500 ലേറെ പാക്കറ്റ് നിരോധിത പാൻ മസാല പാക്കറ്റുകളാണ് പിടികൂടിയതെന്ന് ഉത്തര മലബാറിനോട് പൊലീസ് പറഞ്ഞു. കർണാടകയിൽ കടത്തി കൊണ്ട് വരികയായിരുന്നുവെന്നാണ് സംശയം. വാഹന പരിശോധനയിലാണ് കുടുങ്ങിയത്.
Reactions

Post a Comment

0 Comments