കാഞ്ഞങ്ങാട്: പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് കുടുംബശ്രീ . സംസ്ഥാനത്തിന് മാതൃക ആയി കുടുംബശ്രീ ജില്ലാ മിഷന്‍ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുണി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടത്തി.
നിരവധി പരീക്ഷണങ്ങള്‍ നടത്തി പരാജയപെട്ട മത്സ്യം വാങ്ങുന്നതിനുള്ള സഞ്ചി, ക്ലോത്ത് പാഡ്, അലിഞ്ഞു പോകുന്ന സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന തുണിസഞ്ചികള്‍, ഹാന്റ് പേഴ്‌സ് രൂപത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന സഞ്ചികള്‍ തുടങ്ങി തുണി കൊണ്ടുള്ളതും വാഴക്കുല, പാള കൊണ്ടുള്ള ബോള്‍, പേപ്പര്‍ കൊണ്ടുള്ള തൂക്ക് വിളക്ക് തുടങ്ങി നൂറിലധികം ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയത്.
കൂടുംബശ്രീ അംഗങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച തനത് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമാണ് അലാമി പള്ളി പരിസരത്ത് നടന്നത്.
പ്രദര്‍ശനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ .വി .സുജാത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി. ടി .സുരേന്ദ്രന്‍ അധ്യക്ഷനായി.
0 Comments