Ticker

6/recent/ticker-posts

കാറിൽ കടത്തി കൊണ്ട് വരികയായിരുന്ന എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ

പയ്യന്നൂർ :കാറിൽ കടത്തി കൊണ്ട് വരികയായിരുന്ന എം.ഡി.എം.എയുമായി മൂന്ന് പേരെ തളിപ്പറമ്പ് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽഅറസ്റ്റ് ചെയ്തു. കണ്ണാടി പറമ്പ നാറാത്ത് വി.വി. അൻസാരി 32,വളപട്ടണം പാലോട്ടു വയൽ പി.എം. റിസ്വാൻ32, അഴിക്കോട് മയിലാടത്തടം കെ.എം. റംഷാദ് 39 എന്നിവരാണ് പിടിയിലായത്. ബാവുപ്പറമ്പിൽ നിന്നും ഇന്നലെ രാത്രിയാണ് അറസ്റ്റ്' കാറും 0.6 18 എം.ഡി.എം.എയും കണ്ടെടുത്തു. വാഹന പരി
ശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയതെന്ന് പൊലീസ് ഉത്തര മലബാറിനോട് പറഞ്ഞു.
കണ്ണൂർ റൂറൽ ജില്ലാ 
പൊലീസ് മേധാവി  ഹേമലതയുടെ നേതൃത്വത്തിൽ ഉള്ള ഡാൻസഫ് സ്‌ക്വാഡും തളിപ്പറമ്പ 
ഡി.വൈ.എസ്.പി
 പി. ബാലകൃഷ്ണൻ നായക്ക് പുറമെ ഇൻസ്‌പെക്ടർ കെ പി .ഷൈൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Reactions

Post a Comment

0 Comments