രാജപുരം: കത്തെഴുതി വെച്ച ശേഷം വീട് വിട്ട വയോധികനെ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറിയ കള്ളാറിലെ വെളിഞ്ഞക്കാലായിൽ ഹൗസിൽ കരുണാകരൻ എന്ന കുഞ്ഞി
നെ 75 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് വിവരം ലഭിച്ചത്. ബന്ധുക്കൾ എത്തി മോർച്ചറിയിലുള്ള മൃതദേഹം തിരിച്ചറിഞ്ഞു. പന്നിയങ്ങര ക്ക് സമീപം പാളത്തിലാണ് മൃതദേഹം കണ്ടത്.
പന്നിയങ്ങര
പൊലീസ് ഇൻക്വസ്റ്റ് നടത്തി. കേസെടുത്തു.
മാസം പത്തിന് രാവിലെ 11. 30 ആണ് ഇദ്ദേഹം വീട് വിട്ടത്. തന്നെ അന്വേഷിക്കേണ്ടതില്ലെന്ന കത്തെഴുതി വച്ചാണ് പോയത് . തിരുവനന്തപുരത്തെ
ബന്ധു വീട്ടിൽ പോയിരുന്ന കരുണാകരൻ കഴിഞ്ഞ ദിവസം കള്ളാ റിൽ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്.
0 Comments