Ticker

6/recent/ticker-posts

ജ്വല്ലറിയിൽ നിന്നും 11 ലക്ഷത്തിലേറെ രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു സെയിൽസ് മാനെതിരെ കേസ്

കാഞ്ഞങ്ങാട് :ജ്വല്ലറിയിൽ നിന്നും 11 ലക്ഷത്തിലേറെ രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു വെന്ന പരാതിയിൽ ജ്വല്ലറി
 സെയിൽസ് മാനെതിരെ പൊലീസ്
 കേസെടുത്തു. ചെറുവത്തൂരിലെ സിറ്റി ഗോൾഡിൽ നിന്നുമാണ് സെയിൽസുമാൻ 1125000 രൂപ വില വരുന്ന 184 ഗ്രാം സ്വർണാഭരണങ്ങൾ കവർന്നത്. ജ്വല്ലറി ഡയറക്ടറായ മുഹമ്മദ് മിർസനൽകിയ പരാതിയിൽ ബെൽത്തങ്ങാടി കില്ലൂറു
റോഡിലെ ഇർഫാനെ തിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. 2023 നവംബർ 12നും 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നിരവധി തവണ കളിലായി സ്വർണം മോഷ്ടിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments