Ticker

6/recent/ticker-posts

മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ 20 വർഷത്തെ വേദനയിൽ നിന്നും മോചനം, വീട്ടമ്മക്ക് ഇനി പരസഹായമില്ലാതെ നടക്കാം

കാഞ്ഞങ്ങാട് :മുട്ട് വേദനയിൽ നിന്ന് സമ്പൂർണ മോചനം.
ചീമേനി സ്വദേശിയായ വീട്ടമ്മയ്ക്ക്   ഇനി പരസഹായമില്ലാതെ നടക്കാം.
തേയ്മാനവും സന്ധിവാതവും മൂലം വർഷങ്ങളായി മുട്ട് വേദന കൊണ്ട്  ദുരിതത്തിലായ വീട്ടമ്മയ്ക്ക്  ഐഷാൽ മെഡിഡിറ്റിയിൽ നടന്ന സമ്പൂർണ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെയാണ് മോചനമായത്.
 62 വയസുള്ള വീട്ടമ്മയുടെ
മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അസഹ്യമായ മുട്ട് വേദന മൂലം ഇവർ പലയിടത്തായി വിവിധ രീതിയിലുള്ള ചികിത്സ തേടിയിരുന്നു. എന്നാൽ വേദനയിൽ നിന്ന് ശാശ്വതമായ മോചനം ലഭിച്ചില്ല. വേദന അസഹ്യമായ
തിനെ തുടർന്ന്
  ഡോക്ടറെ കണ്ട ഇവർക്ക് സമ്പൂർണ മുട്ട് മാറ്റി വെക്കൽ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഐഷാൽ മെഡിസിറ്റിയിലെ ഓർത്തോ & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗത്തിന് കീഴിൽ ഈ മാസം 22 ന് ശസ്ത്രക്രിയക്ക് വിധേയമായി.  രണ്ടാമത്തെ ദിവസം മുതൽ സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുളിൽ   സഹായമില്ലാതെ ഒറ്റയ്ക്ക് നടക്കാൻ ഇവർക്ക് സാധിക്കും, സർജറി  വിജയമായിരുന്നുവെന്നും നേതൃത്വം നൽകിയ
 ഡോക്ടർമാർ അറിയിച്ചു.
ഇത്തരം കാലപ്പഴക്കവും സങ്കീർണ്ണവുമായ  ശസ്ത്രക്രിയകൾ, ഐഷാൽ മെഡിസിറ്റിയിലെ ഓർത്തോ & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗത്തിന് കീഴിൽ അന്തരാഷ്ട്രനിലവാരത്തിൽ നിർമ്മിച്ച  മോഡേൺ ഓർത്തോ ഓ.ടി യിൽ വെച്ച്‌  വളരെ സുരക്ഷിതമായി കാഞ്ഞങ്ങാട് വെച്ച് തന്നെ നടത്താൻ സാധിക്കുമെന്ന് ഐഷാൽ മെഡിസിറ്റി മാനേജ്‌മൻ്റും അറിയിച്ചു.
Reactions

Post a Comment

0 Comments