കാഞ്ഞങ്ങാട്:യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതിയായ യുവാവ് അറസ്റ്റിൽ. തോയമ്മൽ ലക്ഷംവീട് കോളനിയിലെ ജംഷീർ എന്ന എച്ചി 32യെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.21 കാരിയെയാണ് പീഡിപ്പിച്ചത്. യുവാവ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇത് ലഭിക്കാത്ത അവസ്ഥയിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപ
ത്രിയിൽ പ്രവേശിപ്പിച്ചു.കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി.യുവാവ് വിവാഹിതനാണ്.ശനിയാഴ്ചയാണ് പരാതി ലഭിച്ചത് അന്ന് വൈകിട്ട് തന്നെ ജംഷീറിനെ കസ്റ്റഡിയിലെടുത്തു . വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം.
എസ്. ഐ അഖിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റിജേഷ്, കിഷോർ, ഷൈജു, സനീഷ് എന്നിവരും പാെലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments