കുറ്റിക്കോൽ :കുറ്റിക്കോലിൽ അനുജനെ വെടിവച്ച് കൊന്ന ജേഷ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുറ്റിക്കോൽ
നൂഞ്ഞങ്ങാനം സ്വദേശി നാരായണൻ
നായരുടെ മകൻ അശോകൻ നായരെ45
കൊലപ്പെടുത്തിയ ജ്യേഷ്‌ഠൻ
ബാലകൃഷ്ണൻ നായരെ 47 യാണ് ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലക്ക് ഉപയോഗിച്ചതോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ
രാത്രി 9 മണിക്ക് ശേഷമാണ് വീട്ടിൽ കൊലപാതകം നടന്നത്. മദ്യലഹരിയിലുണ്ടായ
വാക്ക് തർക്കത്തെ തുടർന്ന് നാടൻ തോക്ക്
ഉപയോഗിച്ച് ബാലകൃഷ്‌ണൻ നായർ
സഹോദരനെ വെടി വെയ്ക്കുകയായിരുന്നുവെന്നാണ് കേസ്
. ഇടതു കാൽ തുടക്കാണ് വെടിയേറ്റത്.
മാധവൻ നായർ എന്നയാളുടെ തോക്ക്
ഉപയോഗിച്ചാണ് വെടിവച്ചതെന്നു പറയുന്നു.
9 മണിയോടടുപ്പിച്ച് വെടിയേറ്റ യുവാവ് മണിക്കൂറുകളോളം രക്തം വാർന്ന സ്ഥലത്ത് തന്നെ കിടന്നു. 2 മണിക്കൂർ
വൈകിയാണ് കാസർകോട് ഗവ.
ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
സംഭവ സമയത്ത് വീട്ടിൽ ഇവരെ കൂടാതെ കൊല്ലപ്പെട്ട അശോകൻ്റെ
ഭാര്യ ബിന്ദു
മാത്രമെ ഉണ്ടായിരുന്നുള്ളൂ.
ബാലകൃഷ്ണൻ നായരെയും പൊലീസ്
0 Comments