കാഞ്ഞങ്ങാട് : കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന മടിക്കൈ മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.മൊയ്തീൻ കുഞ്ഞി കോൺഗ്രസ്സിൽ തിരിച്ചെത്തി.
മൊയ്തീൻ കുഞ്ഞിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയെ ഉടർന്നാണ് മൊയ്തീൻ കുഞ്ഞി കോൺഗ്രസ്സിലേക്ക് വീണ്ടും തിരിച്ചെത്തിയത്.
നീലേശ്വരം മണ്ഡലം കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ ഷാളണിയിച്ചു കൊണ്ട് മൊയ്തീൻ കുഞ്ഞിയെ പാർട്ടിലേക്ക് സ്വീകരിച്ചു.
കെ.പി സി.സി സെക്രട്ടറി എം. അസിനാർ,
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ , നീലേശ്വരം മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ, നഗരസഭാ കൗൺസിലർ ഇ. ഷജീർ , ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. രാമചന്ദ്രൻ,പ്രവീൺ തോയമ്മൽ, . കുഞ്ഞികൃഷ്ണൻ,
ഐ.എൻ ടി.യു.സി ജില്ലാ സെക്രട്ടറി വി.വി. സുധാകരൻ ഉൾപെ ടെപങ്കെടുത്തു.
0 Comments