കാഞ്ഞങ്ങാട് :ഓൺലൈൻ തട്ടിപ്പ് വ്യാപകമായി തുടരുന്നു. തൃക്കണ്ണാട് സ്വദേശിക്ക് 31 ലക്ഷത്തിലേറെ രൂപ നഷ്ടമായി. തൃക്കണ്ണാട് സഞ്ജയ്കുമാറിനാണ് 54 പണം നഷ്ടപ്പെട്ടത്. 3192785രൂപയാണ് തട്ടിയെടുത്തത്.
വാട്സാപ്പ് ഗ്രൂപ്പ് വഴിയും ഡ്രേഡിംഗ് ആപ്പ് വഴിയും അജ്ഞാത സംഘം
പണം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 8 മുതൽ ഫെബ്രുവരി 6 വരെയുള്ള ദിവസങ്ങളിലാണ് പണം നൽകിയത്. ലാഭവിഹിതം നൽകാമെന്ന ഉറപ്പിന്മേലാണ് ഓൺലൈനായി പരാതിക്കാരൻ വിവിധ അകൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്. പിന്നീടാണ് തട്ടിപ്പ് മനസ്സിലായത്. ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments