Ticker

6/recent/ticker-posts

ഹൈവേ നിർമ്മാണ സൈറ്റിൽ കവർച്ച രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്

പയ്യന്നൂർ:ഹൈവേ നിർമ്മാണ സൈറ്റിൽ നിന്നും ഇരുമ്പ് സാധനസാമഗ്രികൾ കവർച്ച ചെയ്ത നാലുപേർക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു.പരിയാരം ചുടല ദേശീയപാതയിൽ ചുടല പാലം നിർമ്മാണത്തിന്റെ ഭാഗമായി സൂക്ഷിച്ച ഇരുമ്പ് സാമഗ്രികളാണ് കടത്തിക്കൊണ്ടുപോയത്..കരാർ കമ്പനി പ്രതിനിധി ബംഗളൂരുവിലെ ബി. പ്രജ്വലിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത് .രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു തമിഴ്നാട് സ്വദേശി കൾക്കെതിരെയാണ് കേസ്.32 ജോയിന്റ് പൈപ്പുകൾ, നാല് എം. എസ് പൈപ്പ് മൂന്ന് ബേസ് ജാക്കറ്റ്, 13 സപ്പോർട്ട് പ്ലേറ്റ്, 10 ക്ലാമ്പുകൾ ഒരു ചാനൽ എന്നിവ ഉൾപ്പെടെ ഇരുപതിനായിരം രൂപയുടെ ഇരുമ്പാണ് കടത്തിക്കൊണ്ടു പോയത്.
Reactions

Post a Comment

0 Comments