ചെറുവത്തൂർ :ക്ഷേത്രത്തിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ ഇളക്കി മാറ്റി നശിപ്പി ച്ചനിലയിൽ കണ്ടെത്തി. പിലിക്കോട് മേൽ മട്ടിലായി ശിവ ക്ഷേത്രത്തിലെ ക്യാമറകളാണ് ഇളക്കി മാറ്റിയ നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് ക്ഷേത്ര ഭാരവാഹികൾ സംഭവം കാണുന്നത്. ക്യാമറകൾ നശിപ്പിച്ചതിൽ അര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ക്ഷേത്ര സെക്രട്ടറി എം പി . കുഞ്ഞികൃഷ്ണൻ്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments