കാഞ്ഞങ്ങാട് : സമൂഹത്തിൽ സ്ത്രീകൾക്ക് എതിരായ പീഡനങ്ങളും, പൊതു ഇടങ്ങളിൽ ഉണ്ടാവുന്ന ശാരീരിക ശല്യങ്ങളും പ്രതിരോധിക്കുവാനും സ്ത്രീ ശക്തീകരണത്തിന്റെയും ഭാഗമായി വനിതകൾക്കും പെൺകുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനം നടത്തി.
വിദഗ്ദ്ധ പരിശീലനം ലഭിച്ച വനിത
പൊലീസ് ഉദ്യോഗസ്ഥർ ആണ് പരിശീലനം നൽകുന്നത്. ഹോസ്ദുർഗ് ജനമൈത്രി
പൊലീസ് കരുവളം ശബരി ക്ലബ്ബുമായി സഹകരിച്ച് 3 ന്
ഞായർ രാവിലെ 9.30 മുതൽ 12.30 വരെ ശബരി ക്ലബ്ബിൽ വച്ച് പരിശീലനം നടത്തും. ഹോസ്ദുർഗ് സ്റ്റേഷൻ ഓഫീസർ എം പി .
ആസാദ്. ഉദ്ഘാടനം ചെയ്യും. 100 പേർക്ക് പരിശീലനം നൽകുന്നു. ഹൈസ്കൂൾ പഠിക്കുന്ന പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾക്കും പരിശീലനത്തിൽ പങ്കെടുക്കാം.പങ്കെടുക്കാൻ താല്പര്യം ഉള്ളവർ രാവിലെ ക്ലബ്ബിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക്
0 Comments