കാഞ്ഞങ്ങാട് :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രവാളിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നിരവധി പ്രവർത്ത കർപങ്കെടുത്തു. ഇന്ന്
വൈകീട്ടായിരുന്നു പരിപാടി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ന്നടന്ന പരിപാടി ജില്ലാ
പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം വിപിൻ ബല്ലത്ത് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം അനീഷ് കുറുമ്പാലം സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്: രാഷ്‌ട്രീയ പകപോക്കലിനായി ഡൽഹി മുഖ്യമന്ത്രി
അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
കുന്നുമ്മൽ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. പുതിയകോട്ടയിൽ നടന്ന പൊതുയോഗം എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി വി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. കരുണാരകൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. എൽ. ഡി എഫ് മണ്ഡലം ചെയർമാൻ കെ വി കൃഷ്‌ണൻ, എൻ. സി. പി (എസ്) ജില്ലാ ജനറൽ സെക്രട്ടറി
ഉദിനുർ സുകുമാരൻ, ജെ. ഡി. എസ് ജില്ലാ പ്രസിഡന്റ് പി.പി രാജു, അഡ്വ പി അപ്പുക്കുട്ടൻ, രാഹുൽ നിലാങ്കര, പി. പി രാജൻ എന്നിവർ സംസാരിച്ചു. സി. പി. എം ഏരിയ അഡ്വ കെ രാജ്‌മോഹൻ സ്വാഗതം പറഞ്ഞു.
0 Comments