ചെറുവത്തൂർ :വീട്ടിൽ നിന്നും മോട്ടോർ ബൈക്കിൽ യാത്ര തിരിച്ച യുവാവിനെ കാണാതായതായി പരാതി. തൃക്കരിപ്പൂർ നടക്കാവിലെ സുനിൽ കുമാറിനെ 41 യാണ് കാണാതായത്. 3ന് വൈകുന്നേരമാണ് വീട്ടിൽ നിന്നും പോയത്. വാഹനം സഹിതമാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments