Ticker

6/recent/ticker-posts

നെഹ്റു കോളേജിൽ പ്രിൻസിപ്പാളിനെ തടഞ്ഞു ഒമ്പത് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട് :നെഹ്റു കോളേജിൽ പ്രിൻസിപ്പാളിനെ തടഞ്ഞ ഒമ്പത് വിദ്യാർത്ഥികളെ പൊലീസ്
 കസ്റ്റഡിയിലെടുത്തു. പ്രിൻസിപ്പാളിനെ തടഞ്ഞെന്ന അദ്ദേഹം നൽകിയ പരാതിയിൽ ഒരു കൂട്ടം വിദ്യാർത്ഥികൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പ്രിൻസിപ്പാൾ ഡോ. കെ വി .മുരളിയുടെ പരാതിയിൽ എം.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി പി.വി. മുഹമ്മദ് റാഫി, ബി എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് തൗഫീഖ്, ബി.എസ്.സി മൂന്നാം വർഷ വിദ്യാർത്ഥി കെ.ആഷിഷ് മോൻ കണ്ടാലറിയാവുന്ന കുറച്ച് വിദ്യാർത്ഥികൾ എന്നിവർക്കെതിരെയാണ് കേസ്. വൈകുന്നേരം 5.30 ന് പ്രിൻസിപ്പാളിനെയും ജീവനക്കാരെയും കോളേജിൽ നിന്നും പുറത്ത് പോകാൻ അനുവദിക്കാതെ തടഞ്ഞുവെന്നാണ് പരാതിയിൽ കേസെടുത്തത്. കഴിഞ്ഞ ആഴ്ച കോളേജിൽ കെ.എസ്.യു - എം. എസ്. എഫ് പ്രവർത്തകർ ഒരു ഭാഗത്തും എസ്.എഫ്.ഐ പ്രവർത്തകരുമായി സംഘർഷം നടന്നിരുന്നു. ഈ സംഭവത്തിൽ ഇരു വിഭാത്തിലും പെട്ട ഏഴ് പേരെ കോളേജിൽ നിന്നും സസ്പെൻ്റ് ചെയ്തിരുന്നു. പുറത്താത്തിയ മൂന്ന് പ്രവർത്തകരെ തിരിച്ചെടുക്കണമെന്നും സംഘർഷമുണ്ടാക്കിയ കൂടുതൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടും കെ.എസ്.യു - എം.എസ്.എഫ് പ്രവർത്തകർ രണ്ട് ദിവസമായി കോളേജിൽ ഉപവാസ സമരത്തിലാണ്. പ്രശ്നത്തിലിടപെടുന്നില്ലെന്ന് പറഞ്ഞാണ് സമരത്തിലുള്ള വിദ്യാർത്ഥികൾ കോളേജിൻ്റെ ഗേറ്റ് അടച്ച് പ്രിൻസിപ്പാളിനെ തടഞ്ഞത്. പൊലീസെത്തി ഏഴ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് പ്രിൻസിപ്പാളിന് പോകാൻ വഴിയൊരുങ്ങിയത്.
Reactions

Post a Comment

0 Comments