Ticker

6/recent/ticker-posts

വോട്ടർ പട്ടിക ഉറക്കെ വായിച്ച് ജില്ലാ കലക്ടർ ഇലക്ഷൻ ഗ്രാമ സഭ ആരംഭിച്ചു

കാഞ്ഞങ്ങാട് :തെരഞ്ഞെടുപ്പ് ഗ്രാമസഭ ജില്ലാതല ഉദ്ഘാടനം  ഷിറിയ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ കലക്ടർ കെ.ഇമ്പശേഖർ നിര്‍വ്വഹിച്ചു. 
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 15ആം വാര്‍ഡായ ഷിറിയയിലെ 101ആം ബൂത്തിലെ വോട്ടര്‍ പട്ടിക ജില്ലാ കളക്ടര്‍ ഉറക്കെ വായിച്ചു. ജില്ലയില്‍ വിവിധ ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യണമെന്നും കലക്ടര്‍ പറഞ്ഞു.  ബി.എല്‍.ഒമാരായ എ.കെ. രേവതി, പ്രമീള, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഖൈറുന്നിസ , അംഗം ബീഫാത്തിമ അബൂബക്കര്‍, സമ്മതിദായകർ എന്നിവര്‍ പങ്കെടുത്തു. വോട്ടർ പട്ടികയിൽ തെറ്റുകൾ കണ്ടെത്തുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ഇലക്ഷൻ ഗ്രാമസഭയിൽ പങ്കെടുക്കാൻ പോളിംഗ് സ്റ്റേഷനിലെ മുഴുവൻ ആളുകളും അറിയുന്നതിന് ഉറക്കെ വായിച്ചാണ് വോട്ടർ പട്ടിക ശുദ്ധീകരണം ഉറപ്പുവരുത്തുന്നത്.
സബ്കലക്ടർ സൂഫിയാൻ അഹമ്മദ് കൊന്നക്കാട് ജി എൽ പി സ്ക്കൂളിലെ പോളിംഗ് സ്റ്റേഷനിൽ ഇലക്ഷൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
നീലേശ്വരം രാജാസ് ഹൈസ്ക്കൂളിൽ ഇലക്ഷൻ ഗ്രാമസഭ അസി. റിട്ടേണിങ് ഓഫീസറായ 
ഡപ്യൂട്ടി ക oക്ടർ (ആർ ആർ) പി. ഷാജു ഉദ്ഘാടനം ചെയ്തു.തളങ്കര മുസ്ലീം എൽപി സ്കൂളിൽ അസിസ്റ്റൻ്റ് കേക്ടർ ദിലീപ് കെ കൈനിക്കരയുടെ സാന്നിധ്യത്തിൽ  ഇലക്ഷൻ ഗ്രാമസഭ നടന്നു.
Reactions

Post a Comment

0 Comments