Ticker

6/recent/ticker-posts

പെട്രോൾ പമ്പിൽ പരിശോധന

കാഞ്ഞങ്ങാട് :   മുഴുവൻപെട്രോൾ പമ്പുകളിലും ഉപഭോക്താക്കൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമായും  ഉണ്ടായിരിക്കണമെന്ന് പമ്പുടമകൾക്ക് സപ്ലൈ ഉദ്യോഗസ്ഥരുടെ കർശന നിർദ്ദേശം.  കുടിവെള്ളം ,  ഫസ്റ്റ് എയ്ഡ് കിറ്റ്, ഫ്രി എയർ,  വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ ടോയ്ലറ്റ് ,ഇന്ധന ഗുണമേൻമ  പരിശോധിക്കുന്നതിനുള്ള സൗകര്യം എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.
        പരാതി പുസ്തകം, സെയിൽസ് ഓഫിസറുടെ വിലാസം, ഫോൺ നമ്പർ എന്നിവയും വേണം. നോസിലിൽ നിന്നുള്ള ഇന്ധനത്തിൻ്റെ യഥാർത്ഥ അളവ് പരിശോധിക്കാനായി അളവ് തൂക്ക വകുപ്പ് മുദ്രണം ചെയ്ത 5 ലിറ്ററിൻ്റെ പാത്രം ഉപഭോക്താവ് ആവശ്യപ്പെട്ടാൽ നൽകേണ്ടതാണ്.
          ഇത്തരം സൗകര്യങ്ങൾ ലഭ്യമാണ് എന്നത് ഉപഭോക്താക്കൾ എളുപ്പത്തിൽ കാണുന്ന സ്ഥലത്ത് ബോർഡിൽ എഴുതി വെക്കണം.  മുഴുവൻ പമ്പുകളിലും പരാതി പുസ്തകം സൂക്ഷിക്കേണ്ടതും നിർബന്ധമായും  ഉപഭോക്താക്കൾക്ക് കാഷ് മെമ്മോ (ബിൽ ) നൽകേണ്ടതുമാണ്. ഇവ ഉറപ്പാക്കാനായി പമ്പുകളിൽ   പരിശോധനകൾ നടത്തുന്നതും ക്രമക്കേടുകൾ കണ്ടെത്തിയാൽ  നടപടി സ്വീകരിക്കും. കാലാവധിയുള്ള ഫയർ എക്സ്റ്റിoഗ് ഷറും  പ്രവർത്തിക്കാൻ അറിയുന്ന ടെയിൻ ഡ് ജീവനക്കാരും ഉണ്ടായിരിക്കണം.
        ഒടയം ചാലിലെ ഏ.കെ ഫ്യൂയൽസ് പെ ടോൾ പമ്പിൽ ഇന്നലെ  താലൂക്ക്സപ്ലൈ ഓഫിസറും റേഷനിംഗ ഇൻസ്പക്ടറും അടങ്ങുന്ന  സംഘം പരിശോധന നടത്തി. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ. ,റേഷനിംഗ് ഇൻസ്പെക്ടർ ജാസ്മിൻ കെ ആൻ്റണി , സവിദ് കുമാർ പങ്കെടുത്തു. പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകൾ   റിപ്പോർട്ട് ചെയ്യുമെന്ന്
താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Reactions

Post a Comment

0 Comments