കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ
ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസർ ക മ്പനി ഉടമകൾക്കെതിരെ
കാഞ്ഞങ്ങാട്ട് ആദ്യേ കേസ് റജിസ്ട്രർ ചെയ്തു. പനയാൽ നെല്ലിയടുക്കത്തെ
ശിവപ്രകാശ49 യുടെ പരാതിയിൽ
കമ്പനി ഉടമകളായ ആലക്കോട് തേർത്തല്ലിയിലെ രാഹുൽ ചക്രപാണി.
സിന്ധു ചക്രപാണി എന്നിവർക്കെതിരെ
യാണ് ഹോസ്ദുർഗ്
പൊലീസ് കേസെടുത്തത്. പരാതിക്കാര
ൻ്റെ ഭാര്യ സ്ഥാപനത്തിലെ
കളക്ഷൻ ഏജൻ്റായിരുന്നു. കൂടുതൽ പലിശ നൽകാമെന്നും ഭാര്യക്ക് കൂടുതൽ ശമ്പളം നൽകാമെന്നും വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷത്തിനാൽപ്പതിനായിരം രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. നാല് തവണ കളിലായിട്ടായിരുന്നു പണം നൽകിയത്. സ്ഥാപനത്തിൽ പണം
നിക്ഷേപിച്ച
കാഞ്ഞങ്ങാട് ന ഗരത്തിലെ നൂറ് കണക്കിന് പേർ സംഘടിച്ചത് സംബന്ധി
ച്ച് ഉത്തരമലബാർ വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് പൊലീസിൽ പരാതിയെത്തിയത്.
ഇടപാടുകാരെ വഞ്ചിച്ചതിന് കമ്പനി ഡയറക്ടർ രാഹുൽ ച ക്രപാണി കാസർകോട്ട് കഴിഞ്ഞ ദി വസം അറസ്റ്റിലായിരുന്നു. ഇതറിഞ്ഞ തോടെയാണ് കാഞ്ഞങ്ങാട്ടെ
ഇടപാടുകാർ സംഘടിച്ചത്. ഇവർ പൊ
ലീസിൽ പരാതി നൽകാനുള്ള തയാ റെടുപ്പിലാണ്. നോർത്ത് കോട്ടച്ചേരി യിലെ സ്ഥാപനം ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്.
0 Comments