നീലേശ്വരം :യുവതിക്ക് വീട്ടിൽ വെച്ച്
കുത്തേറ്റു. ഭർത്താവിനെതിരെ നീലേശ്വരം
പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. മടിക്കൈ എരിക്കുളത്തെ 37 കാരിക്കാണ് കുത്തേറ്റത്. ഇന്നലെ
വൈകീട്ട് എരിക്കുളത്തെ വീട്ടിൽ വെച്ചാണ് കുത്തിയത്. പുറത്തും ഷോൾഡറിനും കുത്തി പരിക്കേൽപ്പിച്ചു. കഴുത്തിന് കുത്തുന്നത് കൈ
കൊണ്ട് തടഞ്ഞതിനാലാണ് രക്ഷപെട്ടതെന്ന പരാതിയിലാണ് കേസ്. ഭയന്നോടിയ യുവതിയെ ഹാളിൽ പിടിച്ചു നിർത്തി കഴുത്തിന് കുത്താൻ ശ്രമിച്ചെന്നാണ് പരാതി. നേരത്തെ നീലേശ്വരം പൊലീസിൽ കേസ് കൊടുത്തതാണ് അക്രമത്തിന് കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
0 Comments