Ticker

6/recent/ticker-posts

രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവിന് നേരെ അക്രമം

കാഞ്ഞങ്ങാട് : രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവിന് നേരെ അക്രമം. കോട്ടിക്കുളം മാളിക വളപ്പിലെ വി. ബിജുവിന് 37 നേരെയാണ് അക്രമമുണ്ടായത്. മാളിക വളപ്പിൽ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് അക്രമം. മുഖത്തും തലക്കും കഴുത്തിനും അടിച്ച് പരിക്കേൽപ്പിച്ചു നിലത്തിട്ട് ചവിട്ടി .
ബി.ജെ.പി വിട്ട് കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങിയതിൻ്റെ വിരോധമാണ് അക്രമകാരണമെന്ന് ബിജു പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ബിജു, വിനീത് എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments