Ticker

6/recent/ticker-posts

വയനാട്ടിൽ പിടിയിലായ കള്ളനോട്ട് പ്രതികളെ അമ്പലത്തറയിൽ കൊണ്ട് വരും

സുൽത്താൻ ബത്തേരി: അമ്പലത്തറയിലെ വാടകവീട്ടിൽ നിന്നും 7 കോടി രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയ സംഭവത്തിൽ പിടിയിലായ
പ്രതികളെരാത്രിയോടെ
അമ്പലത്തറയിലെത്തിക്കും.
 പെരിയക്ക് സമീപത്തെ അബ്ദുൾ റസാഖ്51, മൗവ്വലിലെ
 സുലൈമാൻ51എന്നിവരെയാണ് സുൽത്താൻ ബത്തേരി 
പൊലീസ് പിടികൂടിയത്. പഴുപ്പത്തൂർ സ്വകാര്യ ഹോംസ്റ്റേയിൽ നിന്നു മാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും ബുധനാഴ്ച വൈകീട്ടാണ് 7 കോടി രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയത്. വിപണിയിൽ നിന്ന് പിൻവലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. അബ്ദുൾ റസാഖായിരുന്നു വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത്.

ഇയാളെ പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാൾ നാട്ടിലില്ലെന്നായിരുന്നു 
പൊലീസിന് ലഭിച്ച വിവരം. തുടർന്നാണ്  വീട് തുറന്ന് പരിശോധിച്ചത്. ചാക്കിലാക്കിയ നിലയിലായിരുന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പ്രതികളെ അമ്പലത്തറയിലെത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും.
Reactions

Post a Comment

0 Comments