രൂപയുടെ കള്ളനോട്ടുകൾ സൂക്ഷിച്ച കേസിൽ ഇന്നലെ
വയനാട്ടിൽ പിടിയിലായ പെരിയ സി.എച്ച്. ഹൗസിൽ
അബ്ദുൾ റസാഖ്51 , മൗവ്വൽ പരണ്ടാനം വീട്ടിൽ
സുലൈമാൻ51 എന്നിവരെ ഇന്ന് പുലർച്ച
യോടെ അമ്പലത്തറയിലെത്തിച്ചു. പ്രതികളെ സ്റ്റേഷനിൽ
ചോദ്യം ചെയ്ത് വരികയാണ്. ഇത് പൂർത്തിയാക്കി ഉച്ച
യോടെ അറസ്റ്റ്
രേഖപെടുത്തുമെന്ന് അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ഉത്തരമലബാറിനോട് പറഞ്ഞു.
ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ മാത്രമെ നിരോധിച്ച 2000 രൂപയുടെ
കള്ളനോട്ടുകൾ എന്തിന് സൂക്ഷിച്ചതാണെന്ന് വ്യക്തമാകൂ. സൈബർ സെല്ലിൻ്റെ
സഹായത്തോടെ
സുൽത്താൻ ബത്തേരി പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. പഴുപ്പത്തൂർ സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും ഇരുവരും കസ്റ്റഡിയിലാവുകയായിരുന്നു.
0 Comments