Ticker

6/recent/ticker-posts

കോഴിക്കടയിൽ രണ്ട് പേർക്ക് വെട്ടേറ്റു

കാസർകോട്:  കോഴിക്കടയിൽ രണ്ട് പേർക്ക് വെട്ടേറ്റു.  കുമ്പള മാർക്കറ്റ് റോഡിലെ ചിക്കൻ സെന്റർ ഉടമ മാട്ടങ്കുഴിയിലെ കെ.എ അൻവർ 43, കഞ്ചിക്കട്ടയിലെ ഇബ്രാഹിം 43 എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും ജില്ലാസഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആരിഫ് എന്ന ആൾക്കെതിരെ നരഹത്യാ ശ്രമത്തിന് കുമ്പള
പൊലീസ് കേസെടുത്തു.
ഇന്നലെ  വൈകുന്നേരമാണ് സംഭവം.  കടയിലെത്തിയ  അരിഫ് ചിക്കൻ ആവശ്യപെട്ടു. മുൻപ് ചിക്കൻ വാങ്ങിയതുക നൽകിയാൽ മാത്ര
മെചിക്കൻ തരികയുള്ളൂവെന്ന്
കടയുടമ അൻവർ പറഞ്ഞതാണ് പ്ര
കോപനത്തിന് കാരണം.  കടയിലുണ്ടായിരുന്ന
കോഴി വെട്ടുന്ന
 കത്തിയെടുത്ത് ആരിഫ് അൻവറിന്റെ തലയ്ക്കും കൈ കാലുകൾക്കും വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച
പ്പോഴാണ് ഇബ്രാഹിമിനും വെട്ടേറ്റത്.
Reactions

Post a Comment

0 Comments