Ticker

6/recent/ticker-posts

വെള്ളരിക്കുണ്ട് കാർഷിക ബാങ്ക് പ്രസിഡൻ്റ് സെബാസ്റ്റ്യൻ പതാലിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

കാഞ്ഞങ്ങാട്:  കോൺഗ്രസ് ഭരിക്കുന്ന
 വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലിലിനെ അവിശ്വാസത്തിലൂടെ പുറത്താക്കി.ഡി.സി.സി ജനറൽ സെക്രട്ടറിയാണ് ഇന്ന് രാവിലെ നടന്ന യോഗത്തിൽ നടപടിക്ക് നിർദ്ദേശിച്ചത്.
അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനുള്ള യോഗത്തിൽ നിലവിലുള്ള പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലിൽ ഉൾപ്പെടെ നാലു ഡയറക്ടർമാർ പങ്കെടുത്തില്ല.അവിശ്വാസത്തിന് നോട്ടീസ് നൽകിയആറ് ഡയറക്ടർമാരും പങ്കെടുത്തതോടെ അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു . പ്രസിഡണ്ടിനെ സ്ഥാനത്തുനിന്ന് നീക്കിയതായി ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് മുരളിക്ക് താൽക്കാലിക ചുമതല നൽകും.ബാങ്ക് ഭരണസമിതിയിൽ  കൂടിയാലോചനകൾ ഒന്നുമില്ലാതെഏകപക്ഷീയമായി  തീരുമാനമെടുക്കുന്നതായി പ്രസിഡണ്ടി നെതിരെ   പരാതി ഉയർന്നതോടെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.അതിനിടെ ഇപ്പോഴത്തെ ഡിസിസി വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ടുമായ ബി.പി. പ്രദീപ് കുമാറിനെതിരെ അനാവശ്യ നടപടിയെടുത്ത് ദ്രോഹിക്കാൻ ശ്രമിച്ചതും അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് ആക്കംകൂട്ടി.
Reactions

Post a Comment

0 Comments