Ticker

6/recent/ticker-posts

കൈക്കൂലിയുമായി വില്ലേജ് അസിസ്റ്റൻ്റ് വിജിലൻസ് പിടിയിൽ

കാസർകോട്:.കൈക്കൂലിയുമായി വില്ലേജ് ഫീൽഡ്
അസിസ്റ്റൻ്റ് വിജിലൻസ് പിടിയിൽ.
അടൂർവില്ലേജ് ഫീൽഡ് അസിസ്റ്റൻറ് നാരായണൻ ആണ് 20000 രൂപ
കൈക്കൂലി പണവുമായി ഇന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ആലന്തട്ട യിലെ പി.
രമേശനിൽ നിന്നു മാണ്
കൈക്കൂലി വാങ്ങിയത്. ഇദ്ദേഹത്തിൻ്റെ
 കുടുംബവീടും കുടുംബ ക്ഷേത്രവും അടൂർ | വില്ലേജിലെ പാണ്ടിവയൽ എന്ന സ്ഥലത്താണ് ഇവിടെ ഇപ്പോൾ പരാതിക്കാരന്റെ അമ്മയുടെ ഇളയമ്മയുടെ മകൾ ജാനകി എന്നവരാണ് താമസം. ജൻമി കുടിയായ്മ കിട്ടിയ 54 സെന്റ് ഭൂമിയാണ് ഇവിടെയുള്ളത്. നൂറ് വർഷത്തിലേറെയായി ഇവരുടെ കുടുംബമാണ് ഇവിടെ താമസിച്ച് വരുന്നത്.എന്നാൽ നാളിതുവരെയായി ഈ സ്ഥലത്തിന് പട്ടയം  ശരിയാക്കി കിട്ടിയിരുന്നില്ല. പട്ടയം ലഭിക്കുന്നതിന് വേണ്ടി  2023 സെപ്റ്റംബർ  16ന് കാസർകോട് ലാൻഡ് ട്രിബൂണിൽ ഇളയമ്മ ജാനകിയും പരാതിക്കാരനും പോയി ജാനകിയുടെ പേരിൽ അപേക്ഷ നൽകിയിരുന്നു.  അപേക്ഷ പരിശോധിച്ച് എസ് എം പ്രപ്പോസൽ നൽകുന്നതിന് അടൂർ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. സ്ഥലം പരിശോധിച്ച് പ്രപ്പോസൽ നൽകുന്നതിന്  വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് നാരായണൻ 20000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അതിനിടയിൽ വില്ലേജ് ഓഫീസർ താലൂക്ക് ഇലക്ഷൻ സെല്ലിലേക്ക് ട്രാൻസ്ഫർ ആവുകയും ചെയ്തു. ഇന്ന് താലൂക്ക് ഓഫീസിൽ വെച്ച് മുന്നത്തെവില്ലേജ് ഓഫിസറെ കണ്ട് ഫയൽ ശരിയാക്കാം എന്നും പണവുമായി താലൂക്ക് ഓഫിസിലേക്ക് വരാനും പറഞ്ഞു. ഇന്ന് പരാതിക്കാരൻ താലൂക്ക് ഓഫിസിൽ എത്തി. പരാതിക്കാരനെയും കൂട്ടി  നാരായണൻ തന്റെ മാരുതി 800 കാറിൽ കളക്ടറേറ്റിലു ള്ള ലാന്റ് ട്രിബൂണൽ ഓഫിസിൽ പോകുകകയും തിരിച്ച് ടൗണിൽ എത്തി പണം വാങ്ങി പരാതിക്കാരനെ ഇറക്കി പോകുന്നതിനിടെ താലൂക്ക് ഓഫിസിന് മുന്നിൽ വെച്ച് വിജിലൻസ് DYSP വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വാഹനം തടഞ്ഞു നിർത്തി അഡൂർ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റായ നാരായണനെ കൈക്കൂലി പണവുമായി കയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻ സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർ പി. നാരായണൻ , പൈവളികെ കൃഷി ഓഫിസർ അജിത് ലാൽ സി എസ്, ചെർക്കള GHSS പ്രിൻസിപ്പാൾ വിനോദ് കുമാർ ടി.വി, സബ് ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, രാധാകൃഷ്ണൻ കെ ,സതീശൻ പി വി ,വിമധുസൂതാൻ വി എം അസി സബ് ഇൻസ്പെക്ടർ വി ടി സുഭാഷ് ചന്ദ്രൻ , സീനിയർ സിവിൽ  ഓഫീസർമാരായ രാജീവൻ വി , സന്തോഷ് പി.വി., ജയൻ കെ.വി, ബിജു കെ.ബി, പ്രദീപ് വി എം , ഷീബ കെ.വി. പ്രമോദ് കുമാർ കെ , കൃഷ്ണൻ ടി, രതീഷ് എ.വി എന്നിവരുമുണ്ടായിരുന്നു.
Reactions

Post a Comment

0 Comments