Ticker

6/recent/ticker-posts

ലോക ഇഡ്ഡലി ദിനത്തിൽ ഇഡ്ഡലി ഫെസ്റ്റ് നടത്തി കുടുംബശ്രീ

 കാഞ്ഞങ്ങാട്:- ലോക ഇഡ്ഡലി ദിനത്തിന്റെ ഭാഗമായി വിവിധയിനം ഇഡ്ഡലി ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി കുടുംബശ്രീ ജില്ലാ മിഷൻ ഹൈദരാബാദി ഇഡ്ഡലി, ക്യാരറ്റ് ഇഡലി, ബീറ്ററൂട്ട് ഇഡ്ഡലി, ചോളം ഇഡ്ഡലി, റവ ഇഡ്ഡലി, രാമശ്ശേരി ഇഡ്ഡലി, റാഗി ഇഡ്ഡലി തുടങ്ങിയ നൂതനവും പോഷക മൂല്യവും ഉള്ള  ഇഡ്ഡലുകളുടെ പ്രദർശനമാണ് നടത്തിയത്. കാഞ്ഞങ്ങാട് ആലാമി പള്ളി പുതിയ ബസ്റ്റാൻഡ്  പരിസരത്തു ള്ള പിങ്ക് കഫെയിൽ വെച്ച് നടന്ന ഇഡ്ഡലി ഫെസ്റ്റ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി. ടി.സുരേന്ദ്രൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ ടി. പി ആതിര അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോഡിനേറ്റർ ടി.  ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.  കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് ഫസ്റ്റ് ചെയർപേഴ്സൺ സൂര്യ ജാനകി, വൈസ് ചെയർപേഴ്സൺ മാരായ പി ശശികല, കെ വി  ഉഷ ബ്ലോക്ക് ഓർഡിനേറ്റർമാരായ കെ നിമിഷ, വി. ടി വൈശാഖ്,എ  ജ്യോതിഷ്, കെ സജിനി, പി കെ അനില,  കെ . ആർ കാവ്യ,ഓഫീസ് അസിസ്റ്റന്റ്  കെ രാജു, സിഡി എസ് അക്കൗണ്ടന്റ് മാരായ പി. സുധ, പി. പി രതിക,സി. ഒ ശ്രീ വിദ്യ സിഡിഎസ് മെമ്പർമാർ  എം ഇ സി മാർ എന്നിവർ പങ്കെടുത്തു.
രാവിലെ   മുതൽ വൈകുന്നേരം വരെ നടന്ന ഫെസ്റ്റിൽ നിരവധി ആളുകൾ പങ്കെടുത്തു.
Reactions

Post a Comment

0 Comments