Ticker

6/recent/ticker-posts

കുറ്റിക്കോലിൽ യുവാവിനെ വെടിവച്ച് കൊന്നു

കുറ്റിക്കോൽ :കുറ്റിക്കോലിൽ യുവാവിനെ വെടിവച്ച് കൊന്നു.
 കുറ്റിക്കോൽ
നൂഞ്ഞങ്ങാനം സ്വദേശി നാരായണൻ
നായരുടെ മകൻ അശോകൻ നായർ45
ആണ് മരിച്ചത്. ജ്യേഷ്‌ഠൻ
ബാലകൃഷ്ണൻ നായരെ 50
പൊലീസ്
കസ്റ്റഡിയിലെടുത്തു. ഇന്നലെ
രാത്രി 9 മണിക്ക് ശേഷമാണ് കൊലപാതകം നടന്നത്.
 വാക്ക് തർക്കത്തെ തുടർന്ന് നാടൻ തോക്ക്
ഉപയോഗിച്ച് ബാലകൃഷ്‌ണൻ നായർ
സഹോദരനെ വെടി വെയ്ക്കുകയായിരുന്നു. ഇടതു കാൽ തുടക്കാണ് വെടിയേറ്റത്.
മാധവൻ നായർ എന്നയാളുടെ തോക്ക്
ഉപയോഗിച്ചാണ് വെടിവച്ചതെന്നു പറയുന്നു.
9 മണിയോടടുപ്പിച്ച് വെടിയേറ്റ യുവാവിനെ 2 മണിക്കൂർ 
വൈകിയാണ് കാസർകോട് ഗവ.
ആശുപത്രിയിൽ എത്തിച്ചത്. സംഭവ സമയത്ത് വീട്ടിൽ ഇവരെ കൂടാതെ കൊല്ലപ്പെട്ട അശോകൻ്റെ
 ഭാര്യമാത്രമെ ഉണ്ടായിരുന്നുള്ളൂ. മണിക്കൂറുക
ളോളം വെടിയേറ്റ് വീട്ടിൽ കിടന്നു. പിന്നീട് ആശുപത്രി ലെത്തിച്ച
പ്പോഴേക്കും മരിച്ചിരുന്നു.
ബാലകൃഷ്ണൻ നായരെയും പൊലീസ്
കസ്റ്റഡിയിൽ എടുത്തു. ബിന്ദു ആണ്
കൊല്ലപ്പെട്ട അശോകൻ നായരുടെ ഭാര്യ.
 മക്കളില്ല. ബാലകൃഷ്‌ണൻ നായർ
അവിവാഹിതനാണ്. ബേഡകം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments