Ticker

6/recent/ticker-posts

ചാക്കിലാക്കി കാറിൽ കൊണ്ട് വന്ന വളർത്തു പട്ടിയെ റോഡിൽ ഉപേക്ഷിച്ചു പൊലീസ് കേസ്

കാഞ്ഞങ്ങാട് : ചാക്കിലാക്കി കാറിൽ കൊണ്ട് വന്ന് വളർത്തു പട്ടിയെ റോഡിൽ ഉപേക്ഷിച്ച ആൾക്കെതിരെ
 പൊലീസ് കേസ്'
ഉപേക്ഷിക്കാൻ എത്തിയ ഉടമയ്ക്ക് പിന്നാലെ വളർത്തുനായ. ഓടുന്ന
സി.സി.ടി.വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ്
 പട്ടിയെ ഉപേക്ഷിച്ച ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ ആണ് സംഭവം. കഴിഞ്ഞദിവസം രാവിലെയാണ് ചുവന്ന കാറിൽ വന്ന ആൾചാക്കിൽ കെട്ടി പട്ടിയെ ഒഴിഞ്ഞവളപ്പ് ജംഗ്ഷനിൽ ഉപേക്ഷിച്ചത്. ഈ സമയം ഒരു ഓട്ടോറിക്ഷ ഇവിടെ എത്തുകയും യാത്രക്കാരൻ പുറത്തിറങ്ങിയതോടെ ചാക്കിൽ നിന്നും പട്ടിയെ പുറത്ത് അഴിച്ചുവിട്ട ആൾ
കാറുമായി സ്ഥലം വിടുകയായിരുന്നു.
പട്ടി കാറിൻ്റെ പിന്നാലെ ഓടുന്നത് കണ്ട ഓട്ടോ യാത്രക്കാരൻ സമീപത്തെ കെട്ടിട ഉടമയോട് കാര്യം പറഞ്ഞു 'കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് നായയെ ചാക്കിൽ കെട്ടി കൊണ്ടുവന്ന് റോഡരികിൽ ഉപേക്ഷിക്കുകയും നായ ഉടമയെ വിടാതെ ചുറ്റി നിൽക്കുന്നതും കണ്ടത്.
ഉടമ മടങ്ങിയ കാറിനു പിന്നാലെ പട്ടി ഏറെ നേരം ഓടുന്നതും കാണാമായിരുന്നു. ദൃശ്യം പ്രചരിച്ചതോടെ പട്ടി സ്നേഹികൾ രംഗത്തെത്തി.
    ഹോസ്ദുർഗ് പൊലീസ് ആണ് കേസെടുത്തത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന
 ആ നിമെൽ വെൽഫെയർ റെസ്പെ
ൻ്റിറ്റീവിലെ ഇ. സജ്ന ഫ്രാൻസീസി
ൻ്റെ പരാതിയിലാണ് കേസ്. പട്ടിയെ ഏ
റ്റെടുത്ത് തുടർനടപടി സ്വീകരിക്കുമെന്ന് സജ്ന ഫ്രാൻസീസ് ഉത്തരമലബാറിനോട്
പറഞ്ഞു. എട്ട് മാസം പ്രായം വരുന്ന പട്ടിയെയാണ് ഉപേക്ഷിച്ചത്.
Reactions

Post a Comment

0 Comments