Ticker

6/recent/ticker-posts

റേഷൻ മസ്റ്ററിംഗ് തകരാർ പരിഹരിക്കാൻ ശ്രമം;ഇന്ന് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം മസ്റ്ററിങ്ങ്

കാഞ്ഞങ്ങാട്:ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നടത്താനിരുന്ന റേഷൻ കാർഡ് മസ്റ്ററിങ്ങ് തടസ്സപ്പെട്ടതിന് പിന്നാലെ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതായി അധികൃതർ. ഇന്ന് മഞ്ഞക്കാർഡ് കാരുടെ മസ്റ്ററിങ് മാത്രമേ നടത്തുകയുള്ളൂ.പിങ്ക് കാർഡിന്റെ മസ്റ്ററിന്റെ തീരുമാനം പിന്നീട് അറിയിക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു  
.ഈ പോസിങ്ങ് മെഷീന്റെ സാങ്കേതിക തകരാറാണ്   മസ്റ്ററിങ്ങിന്റെ തുടക്കം തന്നെ കല്ലുകടിയായത്. സംസ്ഥാനത്ത് ഒരിടത്തും നടന്നിട്ടില്ലെന്നാണ് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചത്. മഞ്ഞ പിങ്ക് കാർഡുകളിലെ അംഗങ്ങൾ ആണ് മസ്റ്ററിങ് ചെയ്യേണ്ടിയിരുന്നത്.കൂലിപ്പണി ഒഴിവാക്കി കുടുംബസമേതം രാവിലെ മുതൽ മസ്റ്ററിംഗ് കേന്ദ്രത്തിലെത്തിയ നിരവധി പേരാണ് എന്തുചെയ്യണമെന്ന റിയാതെ റേഷൻ കടകൾക്ക് ചുറ്റും കൂടി നിൽക്കുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് വിവിധ നേതാക്കൾ സിവിൽ സപ്ലൈസ് മന്ത്രിയോട് ആവശ്യപ്പെട്ടു.
Reactions

Post a Comment

0 Comments