കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ നിരവധി
യുവാക്കളുടെ അക്കൗണ്ടുകളിലേക്ക്
കണക്കില്ലാതെ ലക്ഷക്കണക്കിന് രൂപ
ഒഴുകി എത്തിയതിന് പിന്നാലെ
കാഞ്ഞങ്ങാട്ടെത്തിയ തമിഴ്നാട്, മലപ്പുറം പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് കൊണ്ട് പോയി.
നിരോധിത ഓൺലൈൻ തട്ടിപ്പ്
സംഘങ്ങൾ കാസർകോട് ജില്ലയിൽ നിന്നും
വൻതുക നൽകി ബാങ്ക് അക്കൗണ്ടുകൾ വാ ങ്ങുകയോ വാടകയ്ക്ക് എടുക്കുക യോ ചെയ്യുന്നുണ്ടെന്ന ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്നും പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കൊണ്ട് പോയത്.
ഓൺലൈൻ തട്ടിപ്പ് സംഘങ്ങ ളുമായി ബന്ധപ്പെട്ട അക്കൗണ്ടുക ളെല്ലാം പൊലീ സ് നി രീക്ഷിച്ചു വരുന്നുണ്ട്. കാസർകോട് ജില്ലയിലെ കൗമാരക്കാരായ നിരവധി പേരുടെ അക്കൗണ്ടുകൾ ഓൺലൈൻ തട്ടിപ്പ് സംഘം വാങ്ങി അ തിലൂടെ പണം ഇടപാടുകൾ നടത്തുന്നതായാണ് കണ്ടെത്തൽ. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അക്കൗണ്ടു വഴി കോടി കളുടെ ഇടപാട് നടത്തി പണം പിൻവലിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ജില്ലയിലെയുവാക്കളുടെ ബാങ്ക് അകൗണ്ടുകൾ വാടകക്കെടുത്ത് പണം പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ത്തിയതമിഴ്നാട് പ്രത്യേക പൊലീസ് അന്വേഷണ സംഘം ഇ ത്തരത്തിൽ അകൗണ്ട് വഴി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് പണം കൈമാറി നൽകിയ തീരദേശത്തെയുവാവിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട്ടിലേക്ക് കൊണ്ട് പോയി. കാഞ്ഞങ്ങാട് സ്വദേശിയായ മറ്റൊരു യുവാവിനെ മലപ്പുറം പൊലീസും കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നിന്നും കസ്റ്റഡിയിലെടുത്ത് കൊണ്ട് പോയിട്ടുണ്ട്. കൂളിയങ്കാൽ സ്വദേശിയായ യുവാവിനെ രണ്ടാഴ്ച മുൻപ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ, പള്ളിക്കര പഞ്ചായത്തുകളിലെയുവാക്കളുടെ അകൗണ്ടുകൾ വഴിയും സംഘം പണം പിൻവലിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇവരുടെ അ ക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്.
പുതിയ അക്കൗണ്ടുകൾ എടുപ്പി ക്കുകയോ നിലവിലുള്ള അക്കൗണ്ടു കളുടെ പ്രവർത്തനം ഏറ്റെടുക്കുക യോ ചെയ്യുകയാണ് ഇവരുടെ രീതി. പുതിയ അക്കൗണ്ട് എടുക്കു കയാണെങ്കിൽ നൽകുന്ന ഫോൺ നമ്പർ ഇവരുടെ നിയന്ത്ര ണത്തിലുള്ളതാവും. നിലവിലുള്ള അ ക്കൗണ്ടുകളാണെങ്കിൽ ലിങ്ക് ചെയ് തിരിക്കുന്ന ഫോൺ നമ്പരുകൾ ബാ
ങ്കിൽ അപേക്ഷ നൽകി മാറ്റും. ഇതി ലെ ഓപ്പറേഷനുകൾ പൂർണമായും ഇലക്ട്രോണിക്കാണ് ' എറണാ കുളം കേന്ദ്രീകരിച്ചും ഇതിൻ്റെ പ്രവർത്തനം നടക്കുന്നുണ്ട്.
വാടകയ്ക്ക് എടുക്കുന്ന അക്കൗ ണ്ടുകളിൽ ഉടമകൾക്ക് അക്കൗണ്ടിൽ വരുന്ന പണത്തിൻ്റെ ഒരു ശതമാനം നൽകാമെന്നാണു വാഗ്ദാനം. പ ക്ഷേ, അക്കൗണ്ടിൽ വരുന്ന യഥാർ ഥ തുക ഒരിക്കലും അക്കൗണ്ട് ഉടമ അറിയുന്നുണ്ടാവില്ല. ഇടയ്ക്കിടയ്ക്ക് യഥാർഥ അക്കൗണ്ട് ഉടമയ്ക്ക് ഇവർ കുറച്ച് പണം നൽകും.
'ഏതാനും ആഴ്‌ച മുമ്പ് എറണാ കുളം റൂറൽ സൈബർ പൊലീസ് പി ടികൂടിയ ഓൺലൈൻ തട്ടിപ്പു കേസ് വിവരം അറിഞ്ഞ് പൊലീസ് തന്നെ ഞെട്ടി. അത്രക്കും വലിയ ശൃംഖലയാണ് ഓൺലൈൻ തട്ടിപ്പ് സംഘത്തിൻ്റെ ത്.
കെണി അറിയാതെ തുഛമായ തുക വാങ്ങി
അക്കൗണ്ട് വിറ്റവർ ഇപ്പോൾ പെട്ടിരിക്കുകയാണ്. 5000 രൂപക്ക് വേണ്ടിസ്വന്തം അക്കൗണ്ട് വഴി പണം പിൻവലിച്ചു നൽകിയ വരാണ് പെട്ടിരിക്കുന്നത്. ചെറുപ്പക്കാർ തട്ടിപ്പിൻ്റെ ഗൗരവം അറിയാതെയായിരുന്നു പണം എടുത്ത് നൽകിയത്. പലരും 20 ലക്ഷം രൂപ വരെ സംഘങ്ങൾക്ക് പിൻവലിച്ച് നൽകിയിട്ടുണ്ട്.
അക്കൗണ്ട് വിറ്റവരിൽ പലരും പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ അക്കൗണ്ട് വാങ്ങിയ വരെ ഒരാളെപ്പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കുറച്ച് പണത്തിന്റെ ആവശ്യത്തി നായി സുഹൃത്തിന് അക്കൗണ്ട് എടു ത്തു നൽകിയെന്നാണ് പിടിയിലായ വർ പറയുന്നത്. പല സുഹൃ ത്തിനെയും ഇവർ നേരിൽ കണ്ടിട്ടുപോലുമില്ല. ഇൻസ്റ്റാ യിലൂടെയോ ടെലിഗ്രാമിലൂടെയോ പരിചയപ്പെട്ടവരാണ് 'സുഹ്യത്തു ക്കൾ. അന്യ സംസ്ഥാനത്തെയും വിവിധ ജില്ലകളിൽ നിന്നു മുള്ള പൊലീസ് സംഘം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
0 Comments