രാവണീശ്വരം യുവാവിന്റെ ഒന്നര ലക്ഷം തട്ടിയെടുത്തു. തണ്ണോട്ടെ വി. സുജീഷിനാണ് 39 പണം നഷ്ടമായത്. 2024 ഫെബ്രുവരി 28 മാർച്ച് 2 വരെയുളള കാലയളവിലാണ് തട്ടിപ്പ് . പാർട്
ടൈം ജോലിക്ക് ആളെ എടുക്കുന്നതായി പറഞ്ഞായിരുന്നു തട്ടിപ്പ് 'വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും സുജിഷിൻ്റെ ഫോണിലേക്ക് ആദ്യം മെസേജ് അയച്ചു നൽകി. യു ട്യൂബ് ലിങ്ക് ഫോളോ ചെയ്ത് ഇത് ടെലഗ്രാമിൽ അയച്ചു കൊടുത്തു. പിന്നീട് ഗുഗിൾ പെ അകൗണ്ട് വഴിയും ഐ.സി.ഐ.സി ആപ്പ് വഴിയും പണം അയച്ചു കൊടുത്തു. പിന്നീട് തട്ടിപ്പിന്നിരയായെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
0 Comments