നീലേശ്വരം :ഓട്ടോറിക്ഷയുടെ സീറ്റിൽ അവശ നിലയിൽ കണ്ട ഡ്രൈവർ ജില്ലാ ആശുപത്രിയിൽ മരിച്ചു. ചിറപ്പുറത്തെ
കുഞ്ഞബ്ദുള്ളയുടെ മകൻ എ. മൊയ്തു 50 ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് ഡ്രൈവർ സീറ്റിൽ ക്ഷീണിതനായി കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ആയിഷ മാതാവ്. ഭാര്യ :സുമയ്യ കല്ലൂരാവി മക്കൾ: മുഹമ്മദ് ഇജാസ്, നഹല. സഹോദരങ്ങൾ: നസീർ ഓട്ടോ ഡ്രൈവർ, റസിയ, നസീമ, സമീറ ചായ്യോത്ത്.
0 Comments