കാഞ്ഞങ്ങാട് :മംഗലാപുരത്തേക്ക് പോയ മടിക്കൈ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കണിച്ചിറയിലെ കൊട്ടൻ വെളിച്ചപ്പാടൻ്റെ മകൻ ദിനേശനെ 47 യാണ് കാണാതായത്. ഫെബ്രുവരി 23 ന് രാവിലെയാണ് പോയത്. അമ്പലത്തുകര ആലയിലെ ഭാര്യയുടെ വീട്ടിൽ
നിന്നും മംഗലാപുരത്തേക്ക് പണിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. പിന്നീട് കാണാതായി. ഭാര്യ കെ.ആഷ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments