Ticker

6/recent/ticker-posts

പള്ളിയിൽ കയറി കവർച്ച മൂന്നംഗ സംഘം അറസ്റ്റിൽ

ചെറുവത്തൂർ :പള്ളിയിൽ കയറി ക്യാബിൻ തകർത്ത് കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ ദിവസങ്ങൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു . തുരുത്തി ജുമാ മസ്ജിദിൻ്റെ മുകൾ നിലയിലെ മുറിയിലെ കാബിൻ്റെ സീലിംഗ് മുറിച്ച് കവർച്ച നടത്തിയ സംഘമാണ് പിടിയിലായത്. പഴയങ്ങാടി വെങ്ങര
പോസ്റ്റ് ഓഫീസ് പരിസരത്തെ
എം.കെ. ഫയാസ് 19, നരിക്കോട്
 സ്വദേശി മുഹമ്മദ് ഇഫാസ് 19,
വെങ്ങര മൂലക്കിൽ പി.കെ. മൻസൂർ 40 എന്നിവരാണ് അറസ്റ്റിലായത്.
37000 രൂപയും 3800 രുപ വില വരുന് വാച്ചും
സാധനങ്ങളുമാണ് കവർന്നത്.
രേഖകളടങ്ങിയ സൂട്ട് കേസും മോഷ്ടാക്കൾ കൊണ്ട് പോയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 5.40നും 6.30 നും ഇടയിലാണ് കവർച്ച നടന്നത്. നിസ്ക്കാര സമയത്തായിരുന്നു കവർച്ച.
ചന്തേര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Reactions

Post a Comment

0 Comments