Ticker

6/recent/ticker-posts

വീട്ട് ജോലിക്ക് നിർത്തിയ ബീഹാർ സ്വദേശി അര ലക്ഷം രൂപയും കാറിന്റെ താക്കോലുമായി മുങ്ങി

കാഞ്ഞങ്ങാട് :വീട്ട് ജോലിക്ക് നിർത്തിയ ബീഹാർ സ്വദേശി വീട്ടിൽ നിന്നും
അര ലക്ഷം രൂപയും 
കാറിന്റെ താക്കോലുമായി മുങ്ങി. തൃക്കരിപ്പൂർ ആയിറ്റിയിലെ റുഖിയ സുലൈമാൻ്റെ വീട്ടിൽ നിന്നുമാണ് ബീഹാർ സ്വദേശി ദിൽഷാദ് പണവും താക്കോലുമായി മുങ്ങിയത്. വീട്ടിലെെ സെൻട്രൽ ഹാളിലുള്ള ഷുറാക്കിന് മുകളിൽ വെച്ചിരുന്ന പണവും താക്കോലുമാണ് പ്രതി
കൈക്കലാക്കി സ്ഥലം വിട്ടത്. 24 കാരനായ പ്രതി കുറച്ച് നാളായി ഇവിടെ വീട്ട് ജോലിക്ക് നിൽക്കുകയായിരുന്നു. പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments