Ticker

6/recent/ticker-posts

ഇ.പിക്ക് ക്ലീൻ ചീറ്റ്, എൽ. ഡി. എഫ് 12 സീറ്റ് നേടുമെന്ന് സി.പി. എം

തിരുവനന്തപുരം: ഇ.പി. ജയരാജന്
 ക്ലീൻ ചീറ്റ് നൽകി സി.പി.എം. അദ്ദേഹം എൽ.ഡി.എഫ് കൺവീനറായി തുടരും. ഇ.പിക്കെതിരെ ആസൂത്രിത നീക്കം നടന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന്
വൈകീട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇ പി ക്കെതിരെ നടന്നത് കള്ള പ്രചരണം. മാധ്യമ പ്രചരണവുമാണ്. രാഷ്ട്രിയ എതിരാളികളെ എല്ലാവരും കാണാറുണ്ട്. നന്ദകുമാറുമായുള്ള സൗഹൃദം ഒഴിവാക്കാൻ പാർട്ടി നിർദ്ദേശിച്ചു. പാർട്ടി പൂർണമായും ഇ.പിയെ പിന്തുണച്ചതായാണ് പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 12 സീറ്റ് എൽ.ഡി.എഫ് നേടുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ശോഭ സുരേന്ദ്രൻ പറയുന്ന ശുദ്ധ അസംബന്ധമെന്നും പറഞ്ഞു. ജയരാജനോട് നിയമനടപടി സ്വീകരിക്കാൻ പാർട്ടി നിർദ്ദേശം നൽകി.
Reactions

Post a Comment

0 Comments