കാഞ്ഞങ്ങാട് :അമ്പലത്തറയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജ നോട്ടുകളുടെ വീഡിയോ കാണിച്ച് പ്രതികൾ
25 ലക്ഷം രൂപ തട്ടിയെടുത്തതായി വീണ്ടും പൊലീസ് കേസ് . അമ്പലത്തറ കള്ളനോട്ട് കേസിൽ പിടിയിലായ പ്രതികൾ മംഗലാപുരം സ്വദേശിയുടെ 25 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. പരാതിയിൽ അമ്പലത്തറ പൊലീസ് ഇരുവർക്കും എതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മംഗലാപുരം ഭാരതീയ നഗറിലെറോമത്ത് ഡിസൂസയുടെ പരാതിയിൽ മൗവൽ പറയങ്ങാനത്തെ സുലൈമാൻ 48 അമ്പലത്തറ ഗുരുപുരത്തെ അബ്ദുൽ റസാഖ് 45 എന്നിവർക്കെതിരെയാണ് കേസ്' 2022 ൽപരിചയപ്പെട്ട ഇരുവരും ചേർന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. നേരത്തെ അമ്പലത്തറ പൊലീസ് പിടികൂടിയ 2000 രൂപയുടെ ആറുകോടിലേറെ വരുന്ന വ്യാജ നോട്ടിന്റെ വീഡിയോ അടുക്കിവെച്ചതായി മൊബൈൽ ഫോണിൽ കാണിച്ചായിരുന്നു തട്ടിപ്പ് 'മുംബൈ ആസ്ഥാനമായുള്ള കമ്പനിയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ നാലുമാസത്തിനുള്ളിൽ ഒരു കോടി രൂപ ലാഭവിഹിതം നൽകാം എന്നായിരുന്നു വാഗ്ദാനം. വീഡിയോയിൽ കാണിച്ച വ്യാജ നോട്ടുകൾ കമ്പനിയുടെ ഷോറൂമിൽ അടുക്കി വെച്ചതാണെന്നാണ് പ്രതികൾ മൊബൈൽ ഫോണിലൂടെ വിശ്വസിപ്പിച്ചതെന്നാണ് പരാതിക്കാരൻ പൊലീസിനോട്
പറഞ്ഞത്
പറഞ്ഞത്
0 Comments