Ticker

6/recent/ticker-posts

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും : സ്മൃതി ഇറാനി

കാഞ്ഞങ്ങാട് : നരേന്ദ്ര മോദി ഭരണത്തിൽ ഭാരതം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ ആകുമെന്ന്  കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കാഞ്ഞങ്ങാട് എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മോദിയെ വെല്ലുവിളിക്കുന്ന ആളുകൾക്ക് അവരുടെ നേതാവ് ആരെന്നും എന്താണ് അവരുടെ കർമ്മപദ്ധതി എന്നും ചോദിച്ചാൽ ഉത്തരമില്ല. കോൺഗ്രസും സിപിഎമ്മും കേരളത്തിൽ സീറ്റ് യാചനയും കേന്ദ്രത്തിൽ കെട്ടിപ്പിടുത്തവുമാണ്.   കേന്ദ്രത്തിൽ
നരേന്ദ്ര മോദി സഹകരണ വകുപ്പ് മന്ത്രാലയം രൂപീകരിച്ചപ്പോൾ കേരളത്തിൽ സഹകരണ ബാങ്കുകളുടെ കൊള്ളയാണ് നടന്നത്. കരുവന്നൂരിൽ സിപിഎമ്മും കുണ്ടലയിൽ സിപിഐയും മലപ്പുറത്ത് ലീഗും സഹകരണ ബാങ്ക് കൊള്ള നടത്തിയപ്പോൾ കോൺഗ്രസ് വയനാട്ടിലാണ് ബാങ്ക് കൊള്ള നടത്തിയത്. ഗാന്ധി കുടുംബത്തിൻ്റെ സ്വാധീനമാണ് ഈ കൊള്ളയ്ക്ക് പിന്നിൽ. സഹകരണബാങ്ക് കൊള്ള മുതൽ സ്വർണ്ണക്കടത്ത് വരെയുള്ള ഏത് കുംഭകോണത്തിലും ഇൻഡ്യാ സഖ്യത്തിലെ പാർട്ടികളാണ്. 

മത്സ്യ സമ്പദ് യോജന പ്രകാരം 400 കോടി രൂപ അനുവദിച്ചതിൽ 72 കോടി മാത്രാണ് കേരളം ചെലവാക്കിയത്. 50 വർഷം പ്രതിനിധീകരിച്ച അമേത്തിയിൽ 4 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷനുകൾ ലഭ്യമാക്കിയതും റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ചതും താൻ എംപിയായ ശേഷമാണ്. കേരളത്തിലെ ദേശീയപാതാ  വികസനവും അമൃത് സ്റ്റേഷൻ പദ്ധതിയിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ വികസനവും സാധ്യമാക്കിയത് നരേന്ദ്രമോദി സർക്കാരാണ്. അഴിമതിക്കും വികസനമുരടിപ്പിനും എതിരെ നരേന്ദ്രമോദിയെ തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് പരിഹാരം. വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് മുസ്ലീംലീഗ് പതാക ഒളിപ്പിക്കേണ്ട ഗതികേടാണെന്നും എത്ര നാൾ ഈ ഒളിച്ചു കളി തുടരാൻ സാധിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

Reactions

Post a Comment

0 Comments