കട്ടത്തടുക്ക മുഹിമ്മാത്ത് നഗറില്‍ താമസിക്കുന്ന അറന്തോട്, മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് 24 ആണ് മരിച്ചത്. സഹയാത്രികനായ മലപ്പുറം, പൊന്മാള, ചപ്പനങ്ങാടി പാള ഹൗസിലെ അലവിക്കുട്ടിയുടെ മകന്‍ മുഹമ്മദ് അന്‍സാറി20നു ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലാണ്. ഇന്ന് രാവിലെ 8ന് കണ്ണപുരം പഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും
കോഴിക്കോട്
ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അബൂബക്കര്‍ സിദ്ദിഖും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്.
പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും '
ബാഗില്‍ ഉണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ നിന്നാണ് മുഹമ്മദ് അന്‍സാറിലെ തിരിച്ചറിഞ്ഞത്. അബൂബക്കര്‍ സിദ്ദിഖിനെ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. മലപ്പുറത്തെ മുതഅല്ലിം വിദ്യാര്‍ത്ഥിയാണ് അബൂബക്കര്‍ സിദ്ദിഖ്. കണ്ണപുരം പൊലീസ് കേസെടുത്തു. സഫിയയാണ് അബൂബക്കര്‍ സിദ്ദിഖിന്റെ മാതാവ്. ശബീര്‍, ജാഫര്‍, ജുനൈദ്, ഫാറൂഖ് എന്നിവര്‍ സഹോദരങ്ങള്‍. ഒരു സഹോദരിയുമുണ്ട്.
0 Comments