കാഞ്ഞങ്ങാട് : ഹോസ്ദുർഗ് പൊലീസ് 1989ൽ രജിസ്റ്റർ ചെയ്ത വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ വാറണ്ട് പ്രതി പിടിയിൽ. കുണിയ ചരുമ്പയിലെ സി.എച്ച്. മുഹമ്മദ് ഷാഫിയാണ് 60 പിടിയിലായത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ എം പി . ആസാദ് ആണ് അറസ്റ്റു ചെയ്തത്. എസ്. ഐ സൈഫുദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ. കുഞ്ഞബ്ദുല്ല,സിവിൽ ഓഫീസർ മാരായ സംജിത്,മനു എന്നിവരും ഉണ്ടായിരുന്നു. 1989ൽ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയിൽ നിന്നും പാറപ്പള്ളി യിൽ വെച്ചു പ്രതി ഗൾഫിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞു 15000 രൂപ വാങ്ങിയതിനു ശേഷം വിസ നൽകുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ ചതി ചെയ്തു എന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതി കണ്ണൂർ കാസർകോട് ജില്ലകളിൽ മാറി മാറി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.നിരവധി തവണ പൊലീസിന്റെ നീക്കം അറിഞ്ഞ് ഒളിവിൽ പോവുകയായിരുന്നു.
0 Comments