Ticker

6/recent/ticker-posts

111കാരി വെള്ളിക്കോത്തെ കുപ്പച്ചി നാളെ വീട്ടിൽ വോട്ട് രേഖപ്പെടുത്തും സാക്ഷിയാവാൻ ജില്ലാ കലക്ടറെത്തും, ലോക്സഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആദ്യത്തെ വോട്ട്

കാഞ്ഞങ്ങാട് : ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 111 വയസ്സുകാരി സി കുപ്പച്ചി നാളെ
വോട്ട് രേഖപ്പെടുത്തും. ലോക്സഭ തിര
ഞ്ഞെടുപ്പിൽ ജില്ലയിലെ ആദ്യത്തെ
വോട്ടർ. ഇവരുടെ
വീട്ടിൽ വീട്ടിലെ വോട്ടിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽജില്ലാ കളക്ടർ കെ. ഇമ്പശേഖറെത്തും. നാളെ(18) രാവിലെ 11 ന് ആണ് കാസർകോട് വെള്ളിക്കോത്ത് സ്വദേശിയായ കുപ്പച്ചിയമ്മയുടെ വീട്ടിൽ പോളിംഗ് ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ കളക്ടറും എത്തുന്നത്. ഇതുവരെയും കുപ്പച്ചിയമ്മ വോട്ട് മുടക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ  പുതിയ തീരുമാനപ്രകാരം ഇത്തവണ വീട്ടിൽ തന്നെയാണ് വോട്ട് ചെയ്യുന്നത്

വെള്ളിക്കോത്ത് സ്കൂളിലെ 20 ആം നമ്പർ ബൂത്തിലെ വോട്ടറാണ് കുപ്പച്ചിയമ്മ. കന്നി വോട്ട് മുതൽ ഇതേ സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്.  . മകന്റെ ഭാര്യക്കും പേരക്കുട്ടികൾക്കും ഒപ്പമാണ് ഇപ്പോൾ താമസം.
Reactions

Post a Comment

0 Comments